മുഖ ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ തിരിച്ചറിയാം
ബുധന്‍, 14 നവംബര്‍ 2018 (15:20 IST)
ആകര്‍ഷകമായതും തിളങ്ങുന്നതുമായ മുഖചര്‍മം എല്ലാവരും ആഗ്രഹിക്കുന്നവരാണ്. സ്‌ത്രീകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ആരോഗ്യമുള്ള ഒരു ചര്‍മ്മത്തിനെ നീണ്ട കാലം തിളക്കമാര്‍ന്ന രീതിയില്‍ നിലനിര്‍ത്താന്‍ സാധിക്കും.
ജീവിതശൈലിയിലെ ചില വീഴ്‌ചകള്‍ തിളക്കമാര്‍ന്ന മുഖ ചര്‍മ്മത്തിന് ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മുഖചര്‍മ്മം വളരെ മൃദുലമായതിനാല്‍ കുളികഴിഞ്ഞ് ടൗവല്‍ ഉപയോഗിച്ച് മുഖം തുടയ്‌ക്കുന്നത് ദോഷം ചെയ്യും.
കട്ടിയുള്ള ടൗവല്‍ ഉപയോഗിക്കുമ്പോള്‍ മുഖത്തെ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. അതിനാല്‍ പ്രത്യേകം ടൗവലുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിലുളള പ്രകൃതിദത്തമായ എണ്ണമയം ഇല്ലാതാക്കുകയും ചെയ്യും.
ശരീരത്തില്‍ ഉപയോഗിക്കുന്ന ക്രീമുകളും മറ്റും മുഖത്ത് പറ്റിയാല്‍ ത്വക്ക് രോഗങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. മുഖത്ത് അമിതമായ അളവില്‍ ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യണം. ശുദ്ധമായ വെള്ളത്തില്‍ വേണം മുഖം കഴുകാന്‍ എന്നത് പ്രധാന കാര്യമാണ്.