കല്ലുപ്പിട്ട വെള്ളം കുടിക്കുന്നതാണ് നല്ലത്. സംസ്കരിച്ച ഉപ്പിൽ അയഡിനും മറ്റു ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിൽ എത്തുന്നത് നല്ലതല്ല. ചെറു ചൂടുള്ള ഉപ്പുവെള്ളം രാവിലെ കുടിക്കുന്നത് ആന്തരികാവയവങ്ങൾ വൃത്തിയാക്കുന്നതിന് തുല്യമാണ്. ശരീരത്തിലേക്ക് കൂടുതൽ ജലം രാവിലെ തന്നെ എത്തുന്നതിന് ഇത് കാരണമാകും.
ഉപ്പിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കാത്സ്യവും മിനറൽസുമാണ് ഇത് സാധ്യമാക്കുന്നത്. എന്നാൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും. അമിത രക്തസമ്മർദ്ദം ഉള്ളവരും ഈ രീതി ഒഴിവാക്കണം. ദിവസവും ഉപ്പുവെള്ളം കുടിക്കുന്നത് ഇത്തരക്കാരിൽ രക്തസമ്മർദ്ദം ഉയരുന്നതിന് കാരണമാകും. എന്നാൽ ചെറിയ അളവിൽ ഉപ്പ് മാത്രമേ വെള്ളത്തിൽ ചേർക്കാവു എന്ന് പ്രത്യേകം ശ്രദ്ധിക്കണം.