തടസങ്ങളില്ലാതെ വിജയം സ്വന്തമാക്കാം, ചെയ്യേണ്ടത് ഇക്കാര്യം !

ചൊവ്വ, 16 ഏപ്രില്‍ 2019 (20:11 IST)
ഏതൊരു കര്യം തുടങ്ങുമ്പോഴും വിഘ്നേശ്വരാനയ ഗണപതിയെ പ്രാർത്ഥിച്ച് തുടങ്ങുക എന്നതാണ് ഹൈന്ദവ വിശ്വാസം. വീടുകളിൽ താമസമാക്കുന്നതിനു മുൻപും സ്ഥാപനങ്ങൾ തുടങ്ങുന്നതിനു മുൻപും ഗണപതി ഹോമം നടത്തുന്നത് വിഘ്നങ്ങൾ ഒഴിഞ്ഞു പോകാനാണ്,
 
വിഗ്നേശ്വരനെ ദിനവും പൂജിക്കുന്നത് ജീവിതത്തിൽ തടസങ്ങളേതുമില്ലാതെ മുന്നോട്ടു പോകാൻ സഹായിക്കും. ഇത്തരത്തിൽ ഗണപതിയെ പ്രീതിപ്പെടുത്താനായി നിത്യവും ജപിക്കാവുന്ന മന്ത്രമാണിത്.
 
“ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥ ജംബുഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം“
 
ഗജമുഖനും ദുഃഖവിനാശകനും വിഘ്നേശ്വരനുമായ അങ്ങയുടെ പാദങ്ങൾ നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ പരമമായ അർത്ഥം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍