ജീവിതത്തിൽ കൃത്യമായ ക്രമം ഉണ്ടാക്കുകയും, ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്താൽ വൃക്കരോഗങ്ങൾ വരുന്നതിനെ ചെറുക്കാൻ സാധിക്കും. അമിതമായ ബ്ലഡ് പ്രഷറും, ബ്ലഡ് സുഗറും കിഡ്നിയുടെ ആരോഗ്യത്തിന് അപകടകാരികളാണ് എന്നത് ആദ്യം തിരിച്ചറിയണം. ഈ ജീവിതശൈലി രോഗങ്ങൾ ഉള്ളവർ കൃത്യമായ ചികിത്സ സ്വീകരിച്ച് ഇവ നിയന്ത്രിക്കണം.
വൃക്കയെ അപകടത്തിലാക്കുന്ന ഒന്നാണ് സ്വയം ചികിത്സ, പനിയും ജനലദോഷവും തലവേദനയുമെല്ലാം ഉണ്ടകുമ്പോൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വയം മേരുന്നുകൾ വാങ്ങി കഴിക്കുന്നത് അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. ചില മരുന്നുകളും ഗുളികകളും ഉള്ളിൽ ചെല്ലുന്നത് കിഡ്നിയുടെ ആരോഗ്യത്തിന് അന്ത്യന്തം അപകടകരമാണ്.
പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുക. ഈ ശീലങ്ങൾ നിലനിർത്തി വൃക്കയെ സംരക്ഷിക്കാൻ സാധിക്കില്ല. ഭക്ഷണത്തിലും ശ്രദ്ധ വേണം, കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങൾ നിരന്തരം കഴിക്കുന്നത് വൃക്കയെ അപകടത്തിലാക്കും. ഇത്തരം ഭക്ഷണങ്ങൾ കുറക്കുക.