മഴക്കാലമായാൽ പിന്നെ ആരോഗ്യത്തിൽ നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കാരണം, ശാരീരിക അസുഖങ്ങൾ പെട്ടന്ന് കടന്ന് പിടിക്കുന്ന സമയമാണിത്. അതിനാൽ എന്തെല്ലാം ഭക്ഷണ സാധനങ്ങൾ നാം ഒഴിവാക്കണമെന്നും എന്തൊക്കെയാണ് കഴിക്കേണ്ടതെന്നും അറിഞ്ഞിരിക്കണം.
പഴങ്ങളും പച്ചക്കറികളുമാണ് നിത്യവും ഉപയോഗിക്കേണ്ടത്. മഴക്കാലത്ത് ഇലക്കറികള്‍ ധാരാളം കഴിക്കണം. ഇത് വയറിനും ദഹനത്തിനും നല്ലതാണ്. ശരീരത്തില്‍ കടന്ന് കൂടുന്ന വിഷാംശങ്ങളെ ചെറുക്കാനും ഇലക്കറികള്‍ക്ക് കഴിയും. ഉഴുന്ന്, പയറ്, ചീര, തുവര, തകര, താള്, മുതിര, മത്തന്‍, മുരിങ്ങ എന്നിവയുടെ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
വള്ളികളില്‍ കായ്ക്കുന്ന കുമ്പളങ്ങ, പാവയ്ക്ക, വെള്ളരി എന്നിവയൊക്കെ ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളവയാണ്. ഇതില്‍ ശ്രേഷ്ഠമാണ് കുമ്പളങ്ങ. ഇതിന്‍റെ നീര് കഴിച്ചാല്‍ മൂത്ര തടസ്സം മാറിക്കിട്ടും. വെള്ളരി സൗന്ദര്യത്തിനും ആരോഗ്യത്തിനു നല്ലതാണ്.
പാവയ്ക്ക, വെള്ളരിക്ക, കാബേജ്, ചീര തുടങ്ങിയവ പ്രമേഹരോഗികള്‍ കൂടുതലായി ഉപയോഗിക്കണം. ഗര്‍ഭിണികള്‍ ഇലക്കറികളും വെള്ളരിക്കയും കുമ്പളങ്ങയും കൂടുതലായി കഴിക്കണം. പ്രമേഹം, കൊളസ്ട്രോള്‍ രോഗങ്ങള്‍ ഉള്ളവരും ഇലക്കറികള്‍ കഴിക്കണം.
തൈറോയ്ഡ് രോഗികള്‍ കാബേജ് കഴിക്കരുത്. മത്തങ്ങ പ്രമേഹരോഗികള്‍ക്ക് വര്‍ജ്ജ്യമാണ്. നെല്ലിക്ക ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് നന്നാണ്. മുറിവുണങ്ങാനും വിളര്‍ച്ച മാറുന്നതിനും നെല്ലിക്ക ഉത്തമമാണ്.