വജൈനൽ കാൻസർ: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2023 (20:05 IST)
സ്ത്രീകള്‍ക്കിടയില്‍ അപൂര്‍വമാണെങ്കിലും പലപ്പോഴും സംഭവിക്കുന്ന കാന്‍സറാണ് യോനിഭാഗത്തെ ബാധിക്കുന്ന അര്‍ബുദം. 100,000 സ്ത്രീകളില്‍ ഒരാളെ മാത്രം ബാധിക്കുന്ന രോഗമാണെങ്കിലും ഇതിനെ സംബന്ധിച്ച ധാരണയില്ലാത്തതിനാല്‍ തന്നെ ഈ കാന്‍സറിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്.
 
യോനിയിലെ ക്യാന്‍സറിന്റെ പ്രാരംഭലക്ഷണങ്ങള്‍ പലപ്പോഴും മറ്റ് രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ആര്‍ത്തവവിരാമത്തിന് ശേഷമോ ലൈംഗികബന്ധത്തിന് ശേഷമോ യോനിയില്‍ നിന്നും രക്തസ്രാവം ഉണ്ടാവുന്നത് വജൈനല്‍ ക്യാന്‍സറിന്റെ പ്രധാനലക്ഷണമാണ്. യോനിയില്‍ നിന്നും അസാധാരണമായ ഡിസ്ചാര്‍ജ്. യോനിയില്‍ മുഴ,മൂത്രമൊഴിക്കുമ്പോള്‍ വേദന,മലബന്ധം,നിരന്തരമായി പെല്‍വിക് ഭാഗത്ത് അസ്വസ്ഥതയുണ്ടാവുക എന്നതെല്ലാം യോനിയിലെ ക്യാന്‍സറിന്റെ സൂചനകളാകാം.
 
ഇത് കൂടാതെ ലൈംഗികബന്ധത്തിനിടെ വേദനയുണ്ടാവുക, കാലുകളില്‍ വീക്കം എന്നിവയും വജൈനല്‍ ക്യാന്‍സറിന്റെ മറ്റ് ലക്ഷണങ്ങളാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, പുകവലി,പാരമ്പര്യം തുടങ്ങി പല ഘടകങ്ങളും യോനിയില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article