വേനല്‍ക്കാലമായതോടെ ഇന്‍ഫ്‌ളുവന്‍സ,വയറിളക്ക രോഗങ്ങള്‍,ഭക്ഷ്യവിഷബാധ,ഡെങ്കി,ടൈഫോയിഡ് അടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള സാധ്യത ഉയരുന്നു. തിരുവനന്തപുരം,പാലക്കാട്,കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
ഉത്സവകാലമായതിനാല്‍ അതിനോടനുബന്ധിച്ച് ശീതളപാനീയങ്ങള്‍,ഐസ്‌ക്രീം എന്നിവ വിതരണം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ദാഹം തോന്നിയില്ലെങ്കിലും ചൂട് കാലത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കണം. വെള്ളവും ഭക്ഷണവും മൂടിവെയ്ക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. ഡെങ്കി പോലുള്ള കൊതുക് പകര്‍ത്തുന്ന പകര്‍ച്ചവ്യാധികള്‍ തടയാനായി വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുവാനും ശ്രദ്ധ നല്‍കേണ്ടതുണ്ട്.