ചൂട് കാരണം രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

രേണുക വേണു

വ്യാഴം, 29 ഫെബ്രുവരി 2024 (10:51 IST)
കനത്ത ചൂടിനെ തുടര്‍ന്ന് രാത്രി ഉറങ്ങാന്‍ കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചൂടുകാലത്തെ ഉറക്കം സുഖകരമാക്കാം. ശരീര താപനില ഉയരാന്‍ സാധ്യതയുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രി കഴിക്കരുത്. ശരീരത്തെ തണുപ്പിക്കുന്ന ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവ മാത്രം രാത്രി കഴിക്കുക. ചിക്കന്‍ അടക്കമുള്ള നോണ്‍ വെജ് വിഭവങ്ങള്‍ കഴിവതും രാത്രി ഒഴിവാക്കുക. മദ്യം, ചായ, കാപ്പി എന്നിവ രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കരുത്. 
 
ഉറങ്ങുന്നതിനു മുന്‍പുള്ള വ്യായാമം ഒഴിവാക്കുക. പോളിസ്റ്റര്‍ കൊണ്ടുള്ള ബെഡ് ഷീറ്റ്, തലയിണ കവര്‍, വസ്ത്രം എന്നിവ രാത്രി ധരിക്കരുത്. കിടക്കുന്നതിനു മുന്‍പ് കുളിക്കുക. വയറു നിറയെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കരുത്. അടിവസ്ത്രങ്ങള്‍ ധരിക്കാതെ ഉറങ്ങുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍