സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ തൃശൂര്‍ ജില്ലയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (16:17 IST)
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ തൃശൂര്‍ ജില്ലയില്‍.  489 പേരാണ് ഇവരിടെ മരിച്ചത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയാണ്. 472 പേരാണ് കൊല്ലത്ത് ആത്മഹത്യ ചെയ്തത്. നേഷണല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്കാണിത്. കൊവിഡിന് പിന്നാലെ ആളുകളുടെ മാനസിക ആരോഗ്യത്തില്‍ വലിയ തകര്‍ച്ചവന്നതായും ആത്മഹത്യ നിരക്ക് കൂടിയതായും കണക്കുകള്‍ പറയുന്നു.
 
ആത്മഹത്യാ നിരക്കില്‍ കേരളം നാലാം സ്ഥാനത്ത്. 2020ന് ശേഷം കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം കൂടിയതായാണ് കണക്കുകള്‍ പറയുന്നത്. 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത് പതിനായിത്തിലധികം ആത്മഹത്യകളാണ്. 2022ലെ കണക്കുകള്‍ പ്രകാരമാണ് ആത്മഹത്യാ നിരക്കില്‍ കേരളം നാലാം സ്ഥാനത്തെത്തിയത്. സിക്കിം, ആന്റമാന്‍ നിക്കോബര്‍ ദ്വീപുകള്‍, പുതുച്ചേരി എന്നിവയ്ക്കു പിന്നിലാണ് കേരളം.

അനുബന്ധ വാര്‍ത്തകള്‍

Next Article