ഈ രക്ത ഗ്രൂപ്പുകാര്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

ശനി, 26 ഒക്‌ടോബര്‍ 2024 (13:32 IST)
മരണസാധ്യത ഏറ്റവും കൂടുതലുള്ള അവസ്ഥയാണ് സ്‌ട്രോക്കും ഹാര്‍ട്ട് അറ്റാക്കും. ചില ആളുകള്‍ക്ക് ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. തലച്ചോറില്‍ രക്തത്തിന്റെ സര്‍ക്കുലേഷന്‍ ശരിയായി നടക്കാതെ വരുകയും ഇന്റേണല്‍ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്. രക്തമെത്താത്ത ഭാഗങ്ങളില്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കുകയും ഇത് സ്ഥിരമായി തലച്ചോറിന് പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം അംഗവൈകല്യങ്ങളും രോഗങ്ങളും ഉണ്ടാകാം. ജനിതക ഘടകങ്ങളും രക്തഗ്രൂപ്പും ജീവിതശൈലിയും എല്ലാം ഇതിനു കാരണമാകാം. ചില രക്ത ഗ്രൂപ്പുകളിലുള്ളവര്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത മറ്റു ഗ്രൂപ്പുകളെ അപേക്ഷിച്ച് കൂടുതലാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മേരി ലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
 
എ ഗ്രൂപ്പുകാര്‍ക്കാണ് സ്‌ട്രോക്ക് വരാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. കൂടാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഈ രക്ത ഗ്രൂപ്പുകാര്‍ക്ക് കൂടുതലാണ്. ഇതും സ്‌ട്രോക്കിലേക്ക് നയിക്കും. വ്യത്യസ്ത പ്രായത്തിലും ലിംഗത്തിലും ആരോഗ്യ അവസ്ഥകളിലുമുള്ള 6 ലക്ഷം പേരിലാണ് പഠനം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍