എങ്ങനെ മാനസികാരോഗ്യം നിലനിര്‍ത്താം, ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 ഒക്‌ടോബര്‍ 2024 (21:29 IST)
ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. നല്ല മനസ് ഉണ്ടെങ്കില്‍ മാത്രമേ നല്ല ശരീരവും ഉണ്ടാകൂ. നല്ല മാനസികാരോഗ്യം ഉണ്ടാവാന്‍ വിശ്വസ്തരായ ഒരു വ്യക്തിയോട് എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്നത് നല്ലതാണ്. എപ്പോഴും അലസമായിരിക്കുന്ന ആ ഒരു രീതി മാറ്റി അലസത വെടിഞ്ഞ് ഊര്‍ജ്ജസ്വലരായിരിക്കാന്‍ ശ്രമിക്കുക. അതോടൊപ്പം തന്നെ ഭക്ഷണത്തിന് മാനസികാരോഗ്യത്തില്‍ വലിയ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലം ഉറപ്പാക്കുക. ലഹരിപദാര്‍ത്ഥങ്ങളെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക. 
 
എപ്പോഴും മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തുക. അതുപോലെതന്നെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കൂടെ പരിഗണിച്ച് കരുതലോടെ പെരുമാറുക. ഇഷ്ടപ്പെടുന്ന മനസ്സിന് സന്തോഷം പകരുന്ന ഹോബികളില്‍ എര്‍പ്പെടുക. സ്വയം അംഗീകരിക്കുക. ആദ്യം വേണ്ടത് നമുക്ക് സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍