വെയിറ്റ് ലോസ് ട്രെൻഡിൻ്റെ പിറകെ പോയി ഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കാമെന്ന് പഠനം

ഞായര്‍, 26 ഫെബ്രുവരി 2023 (15:18 IST)
കുറച്ച് കാലമായി സെലിബ്രിട്ടികൾ മുതൽ എല്ലാവരും തന്നെ വെയിറ്റ് ലോസ് ട്രെൻഡിൻ്റെ പിറകെയാണ്. ആഹാരം കുറച്ചും ആഹാരം കഴിക്കുന്നതിൻ്റെ ഇടവേള വർധിപ്പിച്ചും കൊണ്ട് ശരീരഭാരം കുറയ്ക്കുന്നത് ഹൃദ്രോഗ സാധ്യതയും കാൻസർ സാധ്യതയും വർധിപ്പിച്ചേക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
 
ഇത്ര മണിക്കൂർ നേരത്ത് ഭക്ഷണങ്ങളൊന്നും കഴിക്കില്ല അല്ലെങ്കിൽ ആഴ്ചയിൽ വല്ലപ്പോഴും മാത്രം ആഹാരം കഴിക്കുക എന്നിങ്ങനെയുള്ള വിവിധ വെയിറ്റ് ലോസ് രീതികൾ ശരീരത്തെ ദോഷകരമായി ബാധിക്കാമെന്നാണ് ഇമ്മ്യുണിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. പ്രഭാതഭക്ഷണമടക്കമുള്ള ഭക്ഷണം ഒഴിവാക്കുന്നത് പ്രതിരോധ സെല്ലുകളെ നശിപ്പിക്കാനുള്ള സിഗ്നൽ നൽകാൻ തലച്ചോറിനെ പ്രചോദിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. ഭക്ഷണമുപേക്ഷിച്ചുകൊണ്ടുള്ള ഫാസ്റ്റിംഗ് ജനപ്രിയമാകുന്നതിനിടെയാണ് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍