ഷവറിന് കീഴിലുള്ള കുളി; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

ബുധന്‍, 17 ജൂലൈ 2019 (17:24 IST)
ഷവറിന് താഴെ കുളിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. സ്‌ത്രീകളാണ് ഈ കുളി കൂടുതലായും ആഗ്രഹിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്നത്. ഷവറിന് കീഴില്‍ അധികം നേരം നിന്ന് കുളിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഷവറിന് കീഴിൽ ദീര്‍ഘനേരം നിന്ന് കുളിക്കുമ്പോൾ പലതരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങളും ഉണ്ടാകാം. ശരീരത്തിലെ സ്വാഭാവിക എണ്ണമയവും കൊഴുപ്പും ഇതോടെ നഷ്‌ടമാകും. ഇതോടെ ചര്‍മ്മം കൂടുതല്‍ വരളുകയും പാടുകള്‍ ഉണ്ടാകുകയും ചെയ്യും.

സോപ്പ് തേച്ച് പതപ്പിച്ചുള്ള കുളി അധികം നേരം ആകുമ്പോഴും ഇതേ പ്രശ്‌നം അനുഭവപ്പെടും. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പ് ഉപയോഗിച്ചാൽ ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും.

ഷവിന് താഴെ അഞ്ചു മിനിറ്റില്‍ കൂടുതല്‍ നില്‍ക്കാന്‍ പാടില്ല. വെള്ളം ശക്തിയായി തലയിലേക്ക് വീഴുമ്പോള്‍ ചിലരില്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നതായും  പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യ വിഭാഗം ഒരു സ്ഥിരീകരണം നടത്തിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍