Ramadan Fasting: കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്നരുത്, ആരോഗ്യത്തിനു ദോഷം; നോമ്പ് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യാഴം, 23 മാര്‍ച്ച് 2023 (11:10 IST)
Ramadan Fasting: വെള്ളം പോലും കുടിക്കാതെയാണ് ഇസ്ലം മതവിശ്വാസികള്‍ റംസാന്‍ നോമ്പ് ആചരിക്കുക. ഒരു മാസക്കാലം നോമ്പ് തുടരും. സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കുകയും പിന്നീട് നീണ്ട ഇടവേളയെടുത്ത് സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം കഴിക്കുകയാണ് നോമ്പിന്റെ രീതി. നോമ്പ് തുറക്കുന്ന സമയത്ത് നിരവധി വിഭവങ്ങള്‍ മുസ്ലിം പള്ളികളിലും വീടുകളിലും ഒരുക്കിയിട്ടുണ്ടാകും. എന്നാല്‍ അത് തോന്നും പോലെ കഴിച്ച് നോമ്പ് തുറക്കരുത്. 
 
നോമ്പ് തുറക്കുന്ന സമയത്ത് ജങ്ക് ഫുഡ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് അവസാനിപ്പിക്കുക. കട്ടിയേറിയ ഭക്ഷണ വിഭവങ്ങള്‍ അല്ല നോമ്പ് തുറക്കുന്ന സമയത്ത് കഴിക്കേണ്ടത്. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരുന്ന് പിന്നീട് കഴിക്കുന്ന സമയത്ത് വളരെ ലളിതമായി വേണം ഭക്ഷണം കഴിക്കാന്‍. നോണ്‍ വെജ് അടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ അമിത അളവില്‍ കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. 
 
ഈന്തപ്പഴം, ഒരു ഗ്ലാസ് വെള്ളം, സൂപ്പ് എന്നിവ കഴിച്ച് വേണം നോമ്പ് തുറക്കാന്‍. പിന്നീട് ചെറിയൊരു ഇടവേളയെടുത്ത് വേണം അടുത്ത ഭക്ഷണ പദാര്‍ത്ഥം കഴിക്കാന്‍. ഈ രീതിയില്‍ നോമ്പ് തുറക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍