മഴക്കാലത്ത് നിങ്ങളുടെ പാദങ്ങളെ എങ്ങനെ സുന്ദരമാക്കാം

ശ്രീനു എസ്
തിങ്കള്‍, 7 ജൂണ്‍ 2021 (15:44 IST)
മഴക്കാലത്താണ് നമ്മുടെ പാദങ്ങള്‍ക്ക് കൂടുതല്‍ പരിചരണം ആവശ്യമുള്ളത്. മഴക്കാലത്ത് കാലുകള്‍ കൂടുതല്‍ ദുര്‍ഗന്ധമുള്ളതും ചുളിവുകളുള്ളവയും ആകുന്നു. ഫംഗസ് അണുബാധ, ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാദങ്ങളെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. എന്തൊക്കെയാണവയെന്ന് നോക്കാം.
 
മഴസമയത്തെ പാദങ്ങളുടെ ദുര്‍ഗ്ഗന്ധമകറ്റാന്‍ കുറച്ച് കര്‍പ്പൂരം പൊടിച്ച് ടാല്‍ക്കം പൊടിയില്‍ ചേര്‍ത്ത് ഷൂസോ സോക്സോ ധരിക്കുന്നതിന് മുന്‍പ് കാലില്‍ പുരട്ടുക. ആഴ്ചയില്‍ ഒരുദിവസമെങ്കിലും അരമണിക്കൂര്‍ പാദങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക. ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട വെള്ളത്തില്‍ കാലുകള്‍ മുക്കി വയ്ക്കുക. ഇത് കാലിലെ മൃത കോശങ്ങളെ നീക്കി പാദങ്ങളെ സുന്ദരമാക്കുന്നു. പപ്പായ മാസ്‌ക് കാലില്‍ പുരട്ടുന്നത് കാലുകളെ സുന്ദരമാക്കാന്‍ സഹായിക്കുന്നു. പാദങ്ങള്‍ അമിതമായി വിയര്‍ക്കുന്നത് തടയാന്‍ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കാലുകള്‍ മുക്കി വയ്ക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article