ഇന്ത്യയിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി, ഉയർന്ന വ്യാപനശേഷി, ആശങ്ക

Webdunia
തിങ്കള്‍, 7 ജൂണ്‍ 2021 (13:00 IST)
ഇന്ത്യയിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി. ബി.1.1.28.2 എന്ന ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിനെ‌യാണ് കണ്ടെത്തിയത്. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജനിതകശ്രേണികരണത്തിലാണ് ഇത് കണ്ടെത്തിയത്.
 
ബ്രസീൽ,ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നും വന്നവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ഭാരം കുറയാൻ പുതിയ വൈറസ് കാരണമാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളടക്കമുള്ള മറ്റ് രോഗലക്ഷണങ്ങളും ഈ വൈറസ് കാണിക്കും. ഡെൽറ്റാ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടുതലായ വൈറസ് ആൽഫ വകഭേദത്തേക്കാൾ അപകട‌കരമാണെന്നും ഗവേഷകർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article