മൃഗങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്നവര്‍ മുന്‍കൂറായി കുത്തിവയ്പ്പ് എടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. നിലവില്‍ പേ വിഷബാധയ്‌ക്കെതിരെ സ്വീകരിച്ചു വരുന്ന രീതിയില്‍ മാറ്റം വേണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. പേവിഷബാധ സാധ്യത കൂടുതലുള്ളതും മൃഗങ്ങളുമായി അടുത്ത ഇടപഴകുന്നവരുമാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. നിലവില്‍ നായയുടെ കടിയേറ്റ ശേഷമാണ് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ എടുക്കുന്നത്.