ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കൂടുതലാണെങ്കില്‍ ശരീരം ഈ ബുദ്ധിമുട്ടുകള്‍ കാണിക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 മാര്‍ച്ച് 2023 (10:42 IST)
ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമാണ് പ്രോട്ടീന്‍. ചിലര്‍ കഴിക്കുന്ന ആഹാരത്തില്‍ പ്രോട്ടീന്റെ അളവ് വളരെ കൂടുതലായിരിക്കും. അങ്ങനെ വരുമ്പോള്‍ ശരീരം ചില ബുദ്ധിമുട്ടുകള്‍ കാണിക്കും. മാംസം, പാലുല്‍പന്നങ്ങള്‍, മുട്ട, പരിപ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്. പ്രോട്ടീന്‍ ശരീരത്തില്‍ കൂടുമ്പോള്‍ അമിതമായി ദാഹം ഉണ്ടാവും. കാരണം ഭക്ഷണങ്ങളില്‍ നിന്ന് പോഷകങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ വൃക്കകള്‍ക്ക് ധാരാളം വെള്ളം ആവശ്യം വരുന്നതാണ്.
 
പ്രോട്ടീന്‍ കൂടുമ്പോള്‍ ശരീരത്തില്‍ കൂടുതലായി വെള്ളം ഉപയോഗിക്കും. പ്രോട്ടീന്റെ അളവ് കൂടുമ്പോള്‍ മലബന്ധവും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ദഹനപ്രക്രിയ തടസ്സപ്പെടുന്നത് കൊണ്ടാണ് മലബന്ധം ഉണ്ടാകുന്നത്. ഇതോടൊപ്പം വായിനാറ്റവും ഉണ്ടാവും. ശരീരത്തിന് ആവശ്യത്തിനു കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ശ്വാസത്തിന് ദുര്‍ഗന്ധം ഉണ്ടാകുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article