ഗര്‍ഭിണികള്‍ക്ക് കുഞ്ഞിന്റെ ചലനം അറിയാന്‍ സാധിക്കുന്നത് ഈ മാസത്തില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ഫെബ്രുവരി 2022 (14:03 IST)
ആറാം മാസം മുതല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാന്‍ കഴിയും. വയറില്‍ ചെവി ചേര്‍ത്തു വച്ചാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ക്കാം. ആറാം മാസവും ഗര്‍ഭസ്ഥശിശുവിന്റെ ചലനം അനുഭവപ്പെടുന്നില്ലെങ്കില്‍ ഡോക്ടറെ അക്കാര്യം അറിയിക്കണം. ഇത് ഗൗരവമായി കാണേണ്ട വിഷയമാണ്. കുഞ്ഞിന് അനക്കമില്ലാത്തതിന് കാരണങ്ങള്‍ പലതാണ്. വിശദമായ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ഈ മാസം ആവശ്യമാണ്. കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോ മറ്റോ ഉണ്ടോ എന്ന് ഈ പരിശോധനയില്‍ നിന്നും അറിയാന്‍ സാധിക്കും. കുഞ്ഞിന്റെ ആമാശയം, മുഖം എന്നിവ ഈ ടെസ്റ്റില്‍ കാണാന്‍ കഴിയും. 
 
ഈമാസത്തില്‍ ഉറക്കമില്ലായ്മ അനുഭവപ്പെടും. അങ്ങനെയുണ്ടെങ്കില്‍ കിടക്കുമ്പോള്‍ പുറകില്‍, ആമാശയത്തിനുതാഴെ തലയിണ വച്ചു കിടന്നു നോക്കുക. അല്ലെങ്കില്‍ കാലുകള്‍ക്കിടയില്‍ തലയിണ വച്ചു പരീക്ഷിച്ചു നോക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍