പപ്പായക്കുരു കഴിക്കാമോ, ആരോഗ്യഗുണങ്ങള്‍ ഏറെ!

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ജൂലൈ 2023 (19:26 IST)
പപ്പായ ആരോഗ്യഗുണമുള്ള പഴമാണ്. എന്നാല്‍ ഇതിന്റെ കുരു നമ്മള്‍ ദൂരെ കളയുകയാണ് പതിവ്. എന്നാല്‍ ഇതിന് നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്. പപ്പായക്കുരുവില്‍ നിറയെ ഫൈബറും തസും അടങ്ങീട്ടുണ്ട്. ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ദഹനവും മെറ്റബോളിസവും കൂട്ടാനും സഹായിക്കും. കൂടാതെ ഇതില്‍ വളരെ ശക്തമായ ആന്റി ഓക്‌സിഡന്റായ പോളിഫിനോള്‍ അടങ്ങിയിരിക്കുന്നു. ഇത് കാന്‍സര്‍ വരുന്നത് തടയും.
 
ഇതിലടങ്ങിയിരിക്കുന്ന കരോട്ടിന്‍ ഈസ്ട്രജന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ആര്‍ത്തവ വേദന കുറയ്ക്കാനും സഹായിക്കും. പപ്പായ വിത്തില്‍ നിറയെ മോണോസാച്ചുറേറ്റ് ഫാറ്റി അസിഡ് ഉണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കും. കൂടാതെ ഇതില്‍ നിറയെ വിറ്റാമിന്‍ സി, ഫ്‌ലാവനോയിഡ്, ആല്‍ക്കനോയിഡ്‌സ്, പോളിഫിനോല്‍സ് ഉള്ളതിനാല്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് തടയും.

അനുബന്ധ വാര്‍ത്തകള്‍

Next Article