കേരളത്തിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം

വ്യാഴം, 27 ജൂലൈ 2023 (11:33 IST)
രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഐസിഎംആറിനു കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പഠനം നടത്തിയത്. 
 
14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സര്‍വെ നടത്തിയിരുന്നു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡിഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ വൈറസ് സാന്നിധ്യമില്ല. 
 
കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ നേരത്തെ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 2018 മേയ് മാസത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലുമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരില്‍ 16 പേരും മരിച്ചിരുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍