National Childhood Obesity Awareness Month 2023: ലോകത്തില്‍ അമിതവണ്ണമുള്ള കുട്ടികളില്‍ പത്തില്‍ ഒരാള്‍ ഇന്ത്യയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (14:47 IST)
2020ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 5 വയസ്സില്‍ താഴെയുള്ള 39 മില്യണ്‍ കുട്ടികള്‍ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരാണ്. ലോകത്തില്‍ അമിതവണ്ണമുള്ള കുട്ടികളില്‍ പത്തില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്കുകള്‍ പറയുന്നത്. കുട്ടികളിലെ ഈ അമിതവണ്ണം ഒഴിവാക്കാന്‍ ചില ഭക്ഷണങ്ങളുടെ ഉപയോഗം നമുക്ക് നിയന്ത്രിക്കാം. കുട്ടികളില്‍ അമിതമായ വണ്ണമുണ്ടാകാന്‍ പ്രധാനകാരണമാകുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
 
പിസ, ബര്‍ഗര്‍ പോലുള്ള ജങ്ക്ക് ഫുഡ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ കുട്ടികളില്‍ അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതുപോലെ തന്നെ വിവിധ കവറുകളിലും സൈസുകളിലും ലഭിക്കുന്ന പൊടേറ്റോ ചിപ്‌സുകളുടെ ഉപയോഗം അമിതമായി ഉപ്പ്, കലോറി എന്നിവ അടിഞ്ഞുകൂടാന്‍ കാരണമാകുന്നു.
 
മിഠായികള്‍ ചോക്കളേറ്റുകള്‍ തുടങ്ങിയ മധുരപലഹാരങ്ങളാണ് മറ്റൊരു വില്ലന്‍. അതുപോലെ തന്നെ വേനലില്‍ ഐസ്‌ക്രീം ഉപയോഗിക്കുന്ന ശീലമുള്ളവരാണോ?ഇത് നല്ലൊരു ശീലമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഷുഗര്‍,കൊഴുപ്പ് എന്നിവ അടങ്ങിയ ഇവ ആരോഗ്യത്തിന് നല്ലതല്ല. മധുരമില്ലാത്ത കുറഞ്ഞ കലോറിയുള്ള ഐസ്‌ക്രീമുകളാണ് കഴിക്കാന്‍ നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

Next Article