നിങ്ങള്‍ക്ക് അസുഖങ്ങള്‍ പെട്ടന്ന് വരുന്നുണ്ടോ? രക്തം ടെസ്റ്റ് ചെയ്ത് നോക്കിയാല്‍ മതി

ശനി, 8 ഏപ്രില്‍ 2023 (10:29 IST)
പ്രതിരോധശേഷി കുറയുമ്പോഴാണ് നമ്മളില്‍ പലര്‍ക്കും തുടര്‍ച്ചയായി അസുഖങ്ങള്‍ വരുന്നത്. പ്രതിരോധശേഷി കുറവുണ്ടോ എന്നറിയാന്‍ രക്തം പരിശോധിച്ചു നോക്കിയാല്‍ മതി. രക്തത്തില്‍ മോണോസൈറ്റ്‌സിന്റെ (Monocytes) അളവ് കുറയുന്നതാണ് പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണം. സാധാരണയായി 2 മുതല്‍ 10 വരെയാണ് മോണോസൈറ്റ്‌സിന്റെ അളവ് ഉണ്ടാകേണ്ടത്. ഇത് രണ്ടില്‍ കുറവാണെങ്കില്‍ നിങ്ങളുടെ ശരീരത്തിനു പ്രതിരോധശേഷി കുറവാണെന്നാണ് അര്‍ത്ഥം. Absolute Monocyte Count 0.2 മുതല്‍ 1.0 വരെയാണ് സാധാരണയായി വേണ്ടത്. ഇത് കുറയുന്നതും രോഗപ്രതിരോധശേഷി കുറയുന്നതിന്റെ സൂചനയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍