സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ നേരത്തേ മരിക്കുന്നു; പുരുഷന്മാരുടെ കുറ്റംകൊണ്ടല്ല!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ഏപ്രില്‍ 2023 (10:06 IST)
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ നേരത്തേ മരിക്കുന്നു. എല്ലാപ്രായത്തിലുള്ള പുരുഷന്മാരുടെ ആരോഗ്യവും സ്ത്രീകളുടെതിനേക്കാള്‍ മോശമായ അവസ്ഥയിലാണെന്നാണ് ആരോഗ്യ ഗവേഷകര്‍ പറയുന്നത്. 2021ലെ കണക്കുകള്‍ പ്രകാരം അമേരിക്കന്‍ ജനസംഖ്യയിലെ സ്ത്രീകളുടെ ആയൂര്‍ ദൈര്‍ഘ്യത്തിന്റെ ശരാശരി 79.1 വര്‍ഷമാണ്. എന്നാല്‍ ഇത് പുരുഷന്മാരില്‍ 73.2 വര്‍ഷമാണ്. വലിയ വ്യത്യാസമാണ് ഇതിലുള്ളത്. ഈ കണക്കിന്റെ അര്‍ത്ഥം അമേരിക്കയില്‍ മാത്രമാണ് ഈ വ്യത്യാസം ഉള്ളതെന്നല്ല. ലോകത്ത് എല്ലായിടത്തും പുരുഷന്മാരുടെ ആരോഗ്യം ഏകദേശവും ഇതുപോലെയാണ്.
 
എന്നാല്‍ ഇത് പുരുഷന്മാരുടെ കുറ്റകൊണ്ടുമാത്രമല്ല സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബയോളജിക്കല്‍ പരമാണ് കാരണം. പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണ്. ഇത് രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നു. ഇതുമൂലം അണുബാധിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉള്ളതിനാല്‍ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍