കൂർക്കം‌വലിക്കുന്നവർക്ക് ആയുസ് കൂടുതൽ?!

ഞായര്‍, 10 ഫെബ്രുവരി 2019 (14:07 IST)
കൂർക്കം വലി പൊതുവെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അടുത്ത് കിടന്നുറങ്ങുന്നവരെയാണ്. എന്നാല്‍, കൂര്‍ക്കം വലി ഒരു ചീത്ത കാര്യമാണെന്ന് എഴുതി തളളാന്‍ വരട്ടെ. കാരണം കൂര്‍ക്കം വലി കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. 
 
പ്രായം ചെന്നവരിലാണ് കൂര്‍ക്കം വലി പ്രയോജനപ്പെടുന്നത്. ശ്വാ‍സം എടുക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവരിലാണ് കൂര്‍ക്കം വലി ഉണ്ടാകുന്നത്. എന്നാല്‍, ഈ അവസ്ഥ പ്രായം ചെന്നവരെ , കുറച്ച് നേരത്തേക്കെങ്കിലും ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥ തരണം ചെയ്യാന്‍ തയാറാക്കുന്നു എന്നാണ് പഠനത്തിൽ തെളിഞ്ഞത്. 
 
മലർന്നു കിടക്കൂന്നത് കൂർക്കം വലി കൂടുന്നതിന് കാരണാമാകും. അതിനാൽ ഒരു വശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുമ്പോൾ അധികം കനമില്ലാത്ത തലയിണ വേണം ഉപയോഗിക്കാൻ. ഇനി മലർന്നു കിടക്കുകയാണെങ്കിൽ തന്നെ തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂർക്കം വലിക്കാതെ ഉറങ്ങുന്നവർക്ക് സമാധാനപരമായ ഉറക്കം ലഭിക്കുമെന്നും പറയാറുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍