മയോക്ലിനിക്കിലെ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ലാക്ടോസ് ഷുഗറിനെ കുടലിന് വിഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തെയാണ് ലാക്ടോസ് കുറവ് എന്ന് പറയുന്നത്. ലാക്ടോസ് ഷുഗര്‍ പാലുല്‍പ്പന്നങ്ങളിലാണ്കാണുന്നത്. ചെറുകുടലാണ് ലാക്ടോസ് ഷുഗറിനെ വിഘടിപ്പിക്കുന്ന ലാക്ടേസ് എന്ന എന്‍സൈം നിര്‍മിക്കുന്നത്. ഇതിന്റെ കുറവുകൊണ്ട് ദഹിക്കാത്ത ലാക്ടോസ് ഷുഗര്‍ വന്‍കുടലിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഇത് ഗ്യാസിനും വയര്‍ വീര്‍ക്കുന്നതിനും വയറിളക്കത്തിനും കാരണമാകും.