ചൂടുനിറഞ്ഞ റൂമില്‍ ചെയ്യുന്ന യോഗയാണ് ഹോട് യോഗ. ഇതുമൂലം ശരീരം കൂടുതല്‍ അയവുള്ളതാകും ഇതിനെയാണ് വാം അപ് എന്ന് പറയുന്നത്. യോഗയില്‍ പ്രധാനപ്പെട്ടത് ശ്വസന നിയന്ത്രണമാണ്. ഇത് ശരീരത്തില്‍ ഓക്‌സിജന്‍ എത്തിക്കുന്നത് കൂട്ടും. ഇതോടൊപ്പം ശരീരം ചൂടാകുകയും വിയര്‍ക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും.
വിയര്‍ക്കുന്നതുമൂലം ശരീരത്തിലെ വിഷാംശങ്ങള്‍ നീങ്ങുന്നു. അതേസമയം നിങ്ങള്‍ ശരിയായി വെള്ളം കുടിക്കാതിരുന്നാല്‍ നിര്‍ജലികരണത്തിനും ഇത് കാരണമാകും. വിയര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് രക്തയോട്ടവും വര്‍ധിപ്പിക്കും. വിയര്‍പ്പിലൂടെ ശരീരത്തിലെ അമോണിയയും ഉപ്പും പഞ്ചസാരയും മിനറലുകളും ജലവും പുറത്തുപോകുന്നുണ്ട്.