പ്രായഭേദമന്യേ ഇന്ന് കണ്ടുവരുന്ന രോഗമാണ് കരൾ സംബന്ധമായ പ്രശ്‌നങ്ങള്‍. മദ്യപിക്കാത്തവര്‍ പോലും ഈ രോഗാവസ്ഥയ്‌ക്ക് അടിമയാണ്. ഇതിനു പ്രധാനകാരണം അമിതമായ മാംസാഹാര ശീലമാണ്.
വറുത്തതും ഗ്രില്‍ ചെയ്‌തതുമായ ഇറച്ചികളുടെ കൂടുതലായുള്ള ഉപയോഗം കരൾ രോഗത്തിന് കാരണമാകുമെന്ന നിരവധി പഠനങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍, കായിക താരങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മാംസഭക്ഷണം നല്ലതാണ്.
വളര്‍ച്ചക്ക് ആവശ്യമായ അയേണ്‍, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവ മാംസത്തിലടങ്ങിയിട്ടുണ്ട് എന്നതാണ് ശരീരത്തിന് ഗുണം ചെയ്യുന്നത്. എന്നാല്‍, ധാരാളം മസാലകളും എണ്ണയും ചേര്‍ത്ത് ഇറച്ചി പാചകം ചെയ്യുന്നത് പോഷകഗുണം നഷ്ടപ്പെടുന്നതിന് കാരണമാകും.
ചുവന്ന ഇറച്ചി അമിതമായി ഭക്ഷിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ വൃക്ക രോഗങ്ങള്‍ പിടിപെടാന്‍ 40 ശതമാനം സാധ്യതയുണ്ട്. ആഴ്ചയില്‍ ഒരു ദിവസം മാത്രം ചുവന്ന ഇറച്ചി മെനുവില്‍ ഉള്‍പ്പെടുത്താനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
ചുവന്ന ഇറച്ചി അമിതവണ്ണത്തിന് കാരണമാകുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ കൊഴുപ്പും കൊളസ്ട്രോളും ധാരാളമുണ്ട് എന്നതാണ് കാരണം. ബീഫ്, പോര്‍ക്ക് തുടങ്ങിയവയെല്ലാം ചുവന്ന ഇറച്ചിയാണ്. എന്നാല്‍ ചിക്കന്‍ ഇതില്‍ പെടില്ല.