ഈവര്‍ഷത്തെ ലഹരി വിരുദ്ധ ദിനം പങ്കുവയ്ക്കുന്ന സന്ദേശം മയക്കുമരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുക, ജീവന്‍ രക്ഷിക്കുക എന്നതാണ്. അതേസമയം ഇന്ന് സംസ്ഥാനത്തെ സ്വകാര്യ ബാറുകളും അടഞ്ഞുകിടക്കും. ലഹരി ഉപയോഗത്തില്‍ നിന്നും ചെറുപ്പക്കാരേയും മുതിര്‍ന്നവരേയും പിന്തിരിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലവത്തായിട്ടില്ലെന്നാണ് ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്.