വ്യായാമം ചെയ്‌തിട്ടും കുടവയര്‍ കുറയുന്നില്ലെങ്കില്‍ ഇതാണ് കാരണം; സ്‌ത്രീകള്‍ ശ്രദ്ധിക്കുക

Webdunia
വെള്ളി, 12 ജൂലൈ 2019 (16:03 IST)
അമിതവണ്ണം, കുടവയര്‍ എന്നത് പുരുഷനെയും സ്‌ത്രീയേയും ഒരു പോലെ അലട്ടുന്ന ഒന്നാണ്. പലവിധ കാരണങ്ങള്‍ ഈ അവസ്ഥയ്‌ക്ക് കാരണമാകുന്നുണ്ട്. ഭക്ഷണക്രമം, മരുന്നുകള്‍, രോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം,  മാനസികാവസ്ഥ, മാനസിക സമ്മര്‍ദ്ദം എന്നിവ അമിതവണ്ണത്തിന് കാരണമാകും.

വണ്ണം കുറയ്‌ക്കുന്നതിന് ഏറ്റവും ആവശ്യം ചിട്ടയായ ഡയറ്റും വ്യാ‍യാമവുമാണ്. എന്നാല്‍,  എത്രയൊക്കെ വ്യായാമം ചെയ്‌തിട്ടും കുടവര്‍ കുറയുന്നില്ലെന്ന പരാതി സ്‌ത്രീകളിലുണ്ട്. അതിന് പിന്നില്‍ പലവിധ കാരണങ്ങള്‍ ഉണ്ട്.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉണ്ടെങ്കില്‍ പെണ്‍കുട്ടികളില്‍ അമിതവണ്ണവും കുടവയറും ഉണ്ടാകാം.
ആര്‍ത്തവ മാസം ഇല്ലാതിരിക്കുക, നിലക്കാതെയുള്ള രക്തം പോക്ക്, മുടി കൊഴിച്ചില്‍, താടിയും മീശയും വളരുക, തുടര്‍ച്ചയായ ഗര്‍ഭമലസല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പിസിഓഎസിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ആര്‍ത്തവ സമയത്തെ പ്രശ്‌നങ്ങള്‍, ഗര്‍ഭകാലം, ഗര്‍ഭമലസല്‍ എന്നിവയും കുടവയറും അമിതവണ്ണവും ഉണ്ടാക്കും.  അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് അമിതവണ്ണത്തിലേക്ക് നയിക്കും. തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ സ്‌ത്രീകളില്‍ ഭാരം വര്‍ദ്ധിപ്പിക്കും.

കൃത്യമല്ലാത്ത വ്യായാമം അമിതവണ്ണം തടയും. എന്നാല്‍, ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വ്യായാമം ചെയ്യുന്നുണ്ടെന്ന് കരുതി വലിച്ച് വാരി ഭക്ഷണം കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാകും.  അതിനൊപ്പം വയറ്റില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article