ചെറിയ കുട്ടികള്‍ മുതല്‍ ടീനേജിലുള്ളവര്‍ വരെ തുടര്‍ച്ചയായി പൊട്ടറ്റോ ചിപ്‌സ് ഉത്പന്നങ്ങള്‍ കഴിക്കുന്നത് നമ്മള്‍ കാണുന്നതാണ്. ഐസ്‌ക്രീമും ഇത്തരത്തില്‍ കുട്ടികളില്‍ അഡിക്ഷന്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഈ പദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്ന അഡിക്ഷന്‍ കൊക്കെയ്ന്‍ പോലെയുള്ള ലഹരിവസ്തുക്കള്‍ ഉണ്ടാക്കുന്നതിന് സമാനമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്
ഇത്തരത്തില്‍ പാക്കേജ്ഡായ ഭക്ഷണങ്ങള്‍ പുകയിലയിലെ നിക്കോട്ടിന്‍, കൊക്കെയ്ന്‍,ഹെറോയ്ന്‍ തുടങ്ങിയവ ഉണ്ടാക്കുന്ന അഡിക്ഷന് സമാനമാണെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 36 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ 14 ശതമാനം പേരും ഇത്തരം പാക്കേജ്ഡ് പദാര്‍ഥങ്ങളില്‍ അഡിക്റ്റഡാണെന്നാണ് കണ്ടെത്തല്‍. ഇത്തരം പദാര്‍ഥങ്ങളില്‍ റിഫൈന്‍ഡ് കാര്‍ബോ ഹൈഡ്രേറ്റുകളും കൊഴുപ്പും അധികമാണ്. ഇതാണ് തലച്ചോറില്‍ അഡിക്ഷന്‍ സൃഷ്ടിക്കുന്നത്. ഇത് ഡൊപോമൈന്‍ ഉത്പാദനത്തെ ട്രിഗര്‍ ചെയ്യുന്നു.
പതിയെ ഇത്തരം പദാര്‍ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും പകരം മറ്റ് ഭക്ഷണങ്ങളോ പച്ചക്കറികളോ പഴങ്ങളോ നട്ട്‌സോ ആഹാരത്തിന്റെ ഭാഗമാക്കുകയോ ചെയ്യാം. കൂടാതെ ഇവ അമിതമായി കഴിക്കുന്നതും നിയന്ത്രിക്കാവുന്നതാണ്. ഇത്തരം മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഫലപ്രദമാകാത്ത സാഹചര്യത്തില്‍ അടുത്തുള്ള ആരോഗ്യ വിദഗ്ധനെ ബന്ധപ്പെടാന്‍ മറക്കരുത്