എന്തുകൊണ്ട് മുരിങ്ങയില കഴിക്കണം, കാരണങ്ങളറിയാം

ബുധന്‍, 18 ഒക്‌ടോബര്‍ 2023 (21:10 IST)
നമ്മുടെ വീടുകളുടെ ചുറ്റുവട്ടത്ത് സാധാരണയായി നട്ടുവളര്‍ത്തുന്ന ഒരു മരമാണ് മുരിങ്ങ. ധാരാളം ആരോഗ്യഗുണമുള്ളതാണ് ഇതില്‍ നിന്നും ലഭിക്കുന്ന മുരിങ്ങയിലയും കായും പൂവുമെല്ലാം. ഇരുമ്പിന്റെ അംശം വളരെയധികമുള്ള മുരിങ്ങൗലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ അനവധിയാണ്.
 
വിറ്റാമിന്‍ എ, സി,ഇ, ഇരുമ്പ് സിങ്ക് എന്നീ പോഷകഗുണങ്ങള്‍ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.മുരിങ്ങയിലയിലെ ബയോട്ടില്‍ ഉള്‍പ്പടെയുള്ള ബി വിറ്റാമിനുകള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. മുരിങ്ങയിലയിലെ വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. കൂടാതെ മുരിങ്ങയിലയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത് അണുബാധ തടയുന്നതിനൊപ്പം വീക്കം കുറയ്ക്കാനും സഹായിക്കുന്നതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍