മഴക്കാലത്ത് റെയിന്‍ കോട്ടുകള്‍ വരെ പണി തരും..! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Webdunia
വ്യാഴം, 13 ജൂലൈ 2023 (08:58 IST)
മഴക്കാലമായതിനാല്‍ റെയിന്‍ കോട്ടുകള്‍ അത്യാവശ്യമാണ്. പുറത്തിറങ്ങുമ്പോള്‍ റെയിന്‍ കോട്ടുകള്‍ കൈവശം ഉണ്ടായിരിക്കണം. മാത്രമല്ല റെയിന്‍ കോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മഴക്കാലത്തെ പനി, ജലദോഷം, അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഒരു പരിധിവരെ റെയിന്‍ കോട്ടുകളും കാരണമാകുന്നുണ്ട്. അത് എങ്ങനെയാണെന്ന് നോക്കാം..
 
സീസണ്‍ ഏതാണെങ്കിലും അന്തരീക്ഷത്തില്‍ പൊടിയും സൂക്ഷ്മാണുക്കളും സജീവമായിരിക്കും. അത് ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത എപ്പോഴും വളരെ കൂടുതലാണ്. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം നിറയുകയും ഇത് ബാക്ടീരിയ, വൈറസ് എന്നിവയ്ക്ക് ത്വരിത വേഗത്തില്‍ വളരാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്നു. റെയിന്‍ കോട്ടുകളില്‍ ബാക്ടീരിയ, വൈറസ് എന്നിവ വളരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് നനഞ്ഞ റെയിന്‍ കോട്ടുകള്‍ തോന്നിയ പോലെ വണ്ടിക്കുള്ളിലും കവറിലും വയ്ക്കുന്ന ശീലം ഒഴിവാക്കുക. റെയിന്‍ കോട്ടുകള്‍ ഉപയോഗ ശേഷം എവിടെയെങ്കിലും വിരിച്ചിടുകയാണ് ഉചിതം. ആഴ്ചയില്‍ ഒരിക്കലെങ്കിലും റെയിന്‍ കോട്ടുകള്‍ കഴുകി വൃത്തിയാക്കണം. അണുക്കളുടെ വളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. വെയില്‍ ഉള്ള സമയത്ത് റെയിന്‍ കോട്ടുകള്‍ സൂര്യപ്രകാശമേല്‍ക്കുന്ന വിധം വിരിച്ചിടുന്നത് നല്ലതാണ്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article