പരസ്പരം സ്‌നേഹവും ബഹുമാനവും ഇഷ്ടവും ആത്മാര്‍ത്ഥതയും എല്ലാം തോന്നേണ്ട ഒന്നാണ് സ്ത്രീപുരു, ബന്ധം. ചിലർക്ക് നിത്യജീവിതത്തിലെ ഒരു നിമിഷം മാത്രമാണ് ലൈംഗികത. ലൈംഗിക ബന്ധം എന്നത് എല്ലാ വിധത്തിലും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മനസ്സറിഞ്ഞ് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയണം.
ലൈംഗിക ബന്ധത്തിനുശേഷം പങ്കാളികള്‍ കിടക്കുന്നതിന്റെ രീതി അനുസരിച്ച് ഇവർ തമ്മിലുള്ള ആത്മബന്ധം എങ്ങനെയാണെന്ന് മനസ്സിലാക്കാൻ കഴിയും. എങ്ങനെയെന്ന് നോക്കാം.
പരസ്പരം ചേര്‍ന്ന് കിടക്കുന്ന രീതിയില്‍ ആണ് നിങ്ങള്‍ കിടക്കുന്നതെങ്കില്‍ അത് പങ്കാളികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥതയേയും സ്‌നേഹത്തേയും സൂചിപ്പിക്കുന്നു. ഒരിക്കലും പരസ്പരം വിട്ടു പോവുകയില്ല എന്നതാണ് ഇതിലൂടെ കാണിക്കുന്നത്.
പങ്കാളികള്‍ ലൈംഗിക ബന്ധത്തിന് ശേഷം കട്ടിലിന്റെ ഇരുവശത്തേക്കും തിരിഞ്ഞ് കിടക്കുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അവര്‍ക്കിടയില്‍ കാര്യമായ അകല്‍ച്ചയുണ്ട് എന്നത്. പരസ്പരം താൽപ്പര്യക്കുറവ് ഉണ്ടെന്ന് മനസ്സിലാക്കം.
നെഞ്ചില്‍ മുഖം ചേര്‍ത്ത് കിടക്കുന്നവരാണെങ്കില്‍ അതിന്റെ അര്‍ത്ഥം പങ്കാളികള്‍ക്കിടയില്‍ ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ഉണ്ട് എന്നതാണ്.
പുരുഷന്റെ പിന്നിലായി അവനോട് ചേര്‍ന്ന് കിടക്കുന്നത് പരസ്പരമുള്ള സ്‌നേഹത്തെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല സ്ത്രീ എല്ലാ വിധത്തിലുള്ള സ്‌നേഹവും കരുതലും പുരുഷന് കൊടുക്കുന്നുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ലൈംഗിക ബന്ധത്തിനു ശേഷം സ്ത്രീക്ക് പുറകിലായി കിടക്കുന്ന പുരുഷനാണെങ്കില്‍ അതിനര്‍ത്ഥം അത് സ്ത്രീക്ക് കൂടുതല്‍ പരിഗണനയും സ്‌നേഹവും നല്‍കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
കൈകള്‍ പരസ്പരം ചേര്‍ത്ത് വെച്ച് മുഖത്തോട് മുഖം നോക്കി കിടക്കുന്നവരും ചില്ലറയല്ല. ഇതിനര്‍ത്ഥം ഇവര്‍ക്ക് പങ്കാളിയോട് അമിതമായ വിശ്വാസം ഉണ്ടെന്നതാണ് സൂചിപ്പിക്കുന്നത്.