അമിതവണ്ണം ആഹാരവും വ്യായാമവുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നല്ല, കാരണം ഈ ആറു ഹോര്‍മോണുകള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 9 ഫെബ്രുവരി 2024 (13:42 IST)
അമിതവണ്ണം ആഹാരവും വ്യായാമവുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നല്ല. ഇത് നമ്മുടെ ഉറക്കം, സമ്മര്‍ദ്ദം, കുടലിന്റെ ആരോഗ്യം, ജനിതകം, ചുറ്റുപാടുകളില്‍ നിന്നുള്ള വിഷാംശം എന്നിവയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലവും അമിതവണ്ണം ഉണ്ടാകാം. അതിലൊന്നാണ് കോര്‍ട്ടിസോള്‍. അമിത കോര്‍ട്ടിസോള്‍ ശരീരത്തിലുണ്ടെങ്കില്‍ ഫാറ്റുല്‍പാദനം കൂടുകയും ഇത് വയറിന് ചുറ്റും അടിഞ്ഞ് കുടവയര്‍ ഉണ്ടാകുകയും ചെയ്യും. ഇത് മെറ്റബോളിസത്തെ കുറയ്ക്കുകയും ചെയ്യും.
 
മറ്റൊന്ന് ഇന്‍സുലിനാണ്. കൂടിതലുള്ള ഇന്‍സുലിന്‍ അണുബാധയ്ക്ക് കാരണമാകുകയും ക്രോണിക് ഡിസീസ് ഉണ്ടാക്കുകയും ചെയ്യും. തൈറോയിഡ് ഹോര്‍മോണും ഭാരം കൂട്ടുന്നതിന് കാരണമാകും. ഹൈപ്പോതൈറോയിഡിസമാണ് ഇതിന് കാരണം. ഈസ്ട്രജന്റെ അളവ് കൂടിയാലും ഭാരം കൂടും. കാരണം ഈസ്ട്രജന്‍ മെറ്റബോളിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആമാശയത്തില്‍ കാണുന്ന വിശപ്പുകൂട്ടുന്ന ഹോര്‍മോണാണ് ഗ്രെലിന്‍. ഇത് കൂടിയാലും വണ്ണം വയ്ക്കുന്നതിന് കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article