ലേബലുകളില്‍ മാറ്റം, ഹോര്‍ലിക്‌സും ബൂസ്റ്റുമൊന്നും ഇനി ഹെല്‍ത്ത് ഡ്രിങ്കുകളല്ല, കാരണം ഇതാണ്

അഭിറാം മനോഹർ
ഞായര്‍, 28 ഏപ്രില്‍ 2024 (17:55 IST)
ആരോഗ്യപാനീയമെന്ന ഹോര്‍ലിക്‌സിന്റെയും ബൂസ്റ്റിന്റെയും ലേബലുകളില്‍ മാറ്റം വരുത്തി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ഇവയെ ഹെല്‍ത്ത് ഡ്രിങ്കുകള്‍ എന്ന വിഭാഗത്തില്‍ നിന്നും ഫങ്ഷണല്‍ ന്യൂട്രീഷണല്‍ ഡ്രിങ്ക് എന്ന വിഭാഗത്തിലേക്കാണ് മാറ്റിയത്. കൂടാതെ ബ്രാന്‍ഡുകളില്‍ നിന്നും ഹെല്‍ത്ത് എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
 
ഹെല്‍ത്ത് ഡ്രിങ്കുകളെന്ന അവകാശപ്പെടുന്ന ഈ പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയിലും കൂടുതലാണെന്ന കേന്ദ്രമുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം ആരോഗ്യപാനീയം എന്നതിന് വ്യക്തമായ നിര്‍വചനമില്ലെന്ന കാര്യം ബാലാവകാശ കമ്മീഷന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പാല്‍,ധാന്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ബോണ്‍വിറ്റ ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ ഹെല്‍ത്ത് ഡ്രിങ്ക്/ എനര്‍ജി ഡ്രിങ്ക് വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യരിതെന്ന് എഫ് എസ് എസ് എ ഐ ഈ മാസം ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article