ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടുമാത്രം എച്ച്‌ഐവി പകരില്ല: ഡോക്ടര്‍ ജുഗല്‍ കിഷോര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 2 ഡിസം‌ബര്‍ 2023 (12:12 IST)
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടുമാത്രം എച്ച്‌ഐവി പകരില്ലെന്ന് സഫ്ദര്‍ജഗ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍ ജുഗല്‍ കിഷോര്‍. ആളുകള്‍ വിചാരിക്കുന്നത് പലരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടാണ് രോഗം വരുന്നതെന്നാണ്. എന്നാല്‍ ലൈംഗിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുതന്നെയാണ് രോഗം വരുന്നത്. ഇത് ഹോമോസെക്‌സുമായും കച്ചവട ലൈംഗികതയുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ഈ രോഗം കൂടുതലാണ്. നീഡിലുകള്‍ ഷെയര്‍ ചെയ്യുന്നതുമൂലമാണ് ഇത് പകരുന്നത്. 
 
ലോകത്ത് 39 മില്യണോളം പേര്‍ക്ക് എയ്ഡ്‌സ് രോഗം ബാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ കിഷോര്‍ പറഞ്ഞു. ചികിത്സിക്കുന്നതിലൂടെ മരണം തടയാമെന്നും എന്നാല്‍ രോഗം ഉണ്ടെന്ന് അറിയുമ്പോള്‍ പലരും ചികിത്സ എടുക്കാതെ രോഗത്തെ ഒളിച്ചുവയ്ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍