High Sugar symptoms: ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ ശങ്ക, ക്ഷീണം; ഉടന്‍ പ്രമേഹം പരിശോധിക്കുക

ഞായര്‍, 14 മെയ് 2023 (13:58 IST)
High Sugar Symptoms: ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യുന്ന ജീവിതശൈലി അസുഖമാണ് പ്രമേഹം. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹം. അമിത പ്രമേഹം പല തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ചിലപ്പോള്‍ പ്രമേഹം കാരണമാകാം. ഈ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടന്‍ പ്രമേഹ പരിശോധന നടത്തണം. 
 
ദാഹം സാധാരണയേക്കാള്‍ കൂടുതല്‍ 
 
വായ എപ്പോഴും വരണ്ട നിലയില്‍ 
 
ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ ശങ്ക 
 
ഇടയ്ക്കിടെ ക്ഷീണം തോന്നുക 
 
മങ്ങിയ കാഴ്ച 
 
ശരീരഭാരം ക്രമാതീതമായി കുറയുക 
 
ത്വക്ക്, ബ്ലാഡര്‍ എന്നിവയില്‍ അണുബാധ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍