Heat Wave: കടുത്ത വേനല്‍ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും, രക്ഷനേടാന്‍ എന്തു ചെയ്യാം?

അഭിറാം മനോഹർ

തിങ്കള്‍, 29 ഏപ്രില്‍ 2024 (17:38 IST)
കടുത്ത വേനല്‍ക്കാലമായതോടെ വീടിനകത്ത് പോലും ഉരുകുകയാണ് സാധാരണക്കാര്‍. വേനല്‍ കടുത്തതോടെ നിര്‍ജലീകരണവും ക്ഷീണവും അതിനൊപ്പം സൂര്യാഘാതവുമെല്ലാം സാധാരണമായി മാറുകയാണ്. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ നമ്മള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വേനല്‍ക്കാലത്ത് കണ്ണിന്റെ ആരോഗ്യത്തിന് നമ്മള്‍ അധികം ശ്രദ്ധ നല്‍കാറില്ല. കടുത്ത വേനല്‍ കാലത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം അധികമായിരിക്കും. ഇതാണ് കണ്ണിനെ ദോഷകരമായി ബാധിക്കുന്നത്.
 
അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് കണ്ണിന് പൊള്ളലേറ്റ പോലുള്ള അനുഭവമുണ്ടാക്കും. തുടര്‍ച്ചയായി കണ്ണ് വെയില്‍ കൊള്ളുന്നത് തിമിരത്തീനുള്ള സാധ്യതയും ഉയര്‍ത്തുന്നു. കാഴ്ച മങ്ങുന്നതിനും രാത്രിയില്‍ കാണാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതിനും കാരണമാകുന്നു. തുടര്‍ച്ചയായുള്ള വെയില്‍ കണ്ണിന്റെ വെള്ളയിലെ ടിഷ്യുവിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു(സര്‍ഫര്‍ ഐ). കണ്ണിന്റെ കണ്‍ജങ്ക്റ്റിവയില്‍ സൂര്യാഘാതമുണ്ടാകാനും ഈ വെയില്‍ കാരണമാകാം. കണ്ണില്‍ ചുവപ്പ്, വീക്കം,ചൊറിച്ചില്‍ എന്നിവ ലക്ഷണങ്ങളാകാം. അതിനാല്‍ തന്നെ അള്‍ട്രാ വയലറ്റ് പരിരക്ഷയുള്ള സണ്‍ഗ്ലാസുകള്‍ വേനലില്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
 
കണ്ണിന്റെ ആരോഗ്യത്തിനായി വേനലില്‍ ചെയ്യാവുന്ന കാര്യങ്ങളില്‍ ഒന്ന് യുവി രശ്മികളെ തടഞ്ഞുനിര്‍ത്തുന്ന സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കുക എന്നതാണ്. എല്ലായ്‌പോഴും തണലത്ത് നില്‍ക്കാനായി ശ്രമിക്കുക. ഇടയ്ക്കിടെ കണ്ണ് ചെക്കപ്പ് ചെയ്യുക. ഇത് സൂര്യന്‍ മൂലമുള്ള പ്രശ്‌നങ്ങളെ തുടക്കത്ത് തന്നെ കണ്ടെത്താന്‍ സഹായിക്കും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍