ദിവസവും ഒരേ ഭക്ഷണം കഴിച്ചാൽ ഇതായിരിക്കും ഫലം!

Webdunia
വെള്ളി, 22 ഫെബ്രുവരി 2019 (11:47 IST)
ചില ഭക്ഷണങ്ങള്‍ പതിവായി കഴിച്ചാല്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാനസികവും ശാരീരികവുമായ അസ്വസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട് ഈ ഭക്ഷണങ്ങള്‍.

പോഷകക്കുറവ്, ഉദരത്തിന്റെ ആരോഗ്യം, ദീർഘായുസ്, വിരസത, രോഗപ്രതിരോധ ശക്തി, ഊർജ്ജം കുറയുക എന്നീ ആരോഗ്യ പ്രശ്‌നങ്ങളാകും ഒരേ ഭക്ഷണം പതിവായി കഴിക്കുന്നതിലൂടെ സംഭവിക്കുക.

പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുന്നതാകണം ഭക്ഷണക്രമം. മാംസവും മീന്‍ വിഭവങ്ങളും പാലും ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഇവ പതിവാകുന്നത് ചില രോഗങ്ങള്‍ക്ക് കാരണമാകും.

ഒരേതരം ഭക്ഷണം കഴിച്ചാൽ മടുപ്പ് അനുഭവപ്പെടുകയും, രോഗ പ്രതിരോധ സംവിധാനംവരെ തകരാറിലാകുകയും ചെയ്യും. വ്യത്യസ്തയിനം ഭക്ഷണം കഴിക്കുന്നവർ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നും ഇവര്‍ക്ക് ആരോഗ്യം കൂടുതലാകുമെന്നും പഠനങ്ങള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article