പപ്പായയുടെ കുരു ശീലമാക്കിയാല്‍ മതി... ലിവര്‍ സിറോസിസ് അടുത്തുപോലും വരില്ല !

ചൊവ്വ, 2 ജനുവരി 2018 (17:50 IST)
നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായി കണ്ടുവരുന്ന ഒരു ഫലമാണ് പപ്പായ. ഔഷധഗുണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത പപ്പായക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. കരളിന്റെ സംരക്ഷകനായും പപ്പായയെ ഉപയോഗിക്കാം. ലിവര്‍ സിറോസിസിനെ സുഖപ്പെടുത്താന്‍ പപ്പായയുടെ കുരുവിനു സാധിക്കുമെന്നാ‍ണ് പുതിയ ചില പഠനങ്ങളില്‍ പറയുന്നത്.
 
പ്രോട്ടീന്‍ ഏറെ അടങ്ങിയിട്ടുള്ള പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ദഹനപ്രക്രിയയെ സുഗമമാക്കുന്നതിനും ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായക്കുരുവിന് കഴിയും. അതിനാല്‍ തന്നെ ദിവസവും പപ്പായക്കുരു ശീലമാക്കുന്നത് ആരോഗ്യം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ലെന്നും വിദഗ്ധര്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍