മുട്ടയുടെ മഞ്ഞ ധാരളം കഴിക്കൂ... സ്തനാര്‍ബുദമെന്ന ആ വില്ലനെ പിന്നെ പേടിക്കേണ്ടി വരില്ല !

ഞായര്‍, 31 ഡിസം‌ബര്‍ 2017 (15:09 IST)
സ്ത്രീകള്‍ക്ക് ഒരുപാട് സന്തോഷം പകരുന്ന വാര്‍ത്തയുമായാണ് അടുത്തിടെ നടന്ന ഒരു ഗവേഷണത്തിന്റെ ഫലം പുറത്ത് വന്നത്. മുട്ട ധാരാളം കഴിക്കുന്നത് സ്തനാര്‍ബുദം വരാനുള്ള സാദ്ധ്യത ഇല്ലാതാകുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.
 
മുട്ടയില്‍ അടങ്ങിയിട്ടുള്ള കോളിന്‍ എന്ന വസ്തു സ്തനാര്‍ബുദ സാദ്ധ്യത 24 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നോര്‍ത്ത് കലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്റ്റീവന്‍ എച്ച് സൈസലിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
 
മൂവായിരം സ്ത്രീകളിലാണ് പഠനം നടത്തിയത്. ഭക്ഷണത്തിലൂടെ ധാരാളം കോളിന്‍ ശരീരത്തില്‍ ചെല്ലുന്നവരില്‍ മറ്റുള്ളവരെ സ്തനാര്‍ബുദ സാദ്ധ്യത വളരെയധികം കുറഞ്ഞതായി കണ്ടെത്തി. ദിവസവും 455 മില്ലീഗ്രാം കോളിന്‍ എങ്കിലും ഭക്ഷണത്തിലൂടെ ലഭിക്കുന്നവരിലാണ് ഇത് കണ്ടെത്തിയത്. 
 
മുട്ട, പാല്‍, കോഫി എന്നിവയില്‍ നിന്നാണ് കോളിന്‍ ലഭിക്കുന്നത്. കോശങ്ങളുടെ സാധാരണ രീതിയിലുള്ള പ്രവര്‍ത്തനത്തിന് കോളിന്‍ അവശ്യ ഘടകമാണ്. ഒരു മുട്ടയില്‍ 125.5 മില്ലീഗ്രാം കോളിന്‍ ആണ് അടങ്ങിയിട്ടുള്ളത്. മഞ്ഞക്കരുവിലാണ് ഇത് കൂടുതല്‍ അടങ്ങിയിട്ടുള്ളത്. കരള്‍, കോളിഫ്ലവര്‍ എന്നിവയിലും കോളിന്‍ അടങ്ങിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍