മുന്തിരിക്ക് ഇങ്ങനെ ഒരു ഗുണം ഉണ്ട്, അറിയാമോ ?

ചൊവ്വ, 31 ഡിസം‌ബര്‍ 2019 (20:34 IST)
വടിവൊത്ത സുന്ദരമായ ശരീരം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഇതിനായി പല തരത്തിലുള്ള ഡയറ്റുകൾ പരീക്ഷിക്കുന്നവരും വ്യായാമങ്ങൾ ചെയ്യുന്നവരുമാണ് നമ്മളിൽ പലരും. എങ്കിൽ മുന്തിരി കഴിച്ച് ഇത് സ്വന്തമാക്കാൻ സാധിച്ചാലോ. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ ഉത്തമമാണ് മുന്തിരി.
 
ദിവസേന മുന്തിരി ശരീരത്തിൽ എത്തുന്നതോടെ ആരോഗ്യകരമായ മാറ്റങ്ങൾ നമുക്ക് തന്നെ മനസിലാവും. കറുത്ത മുന്തിരിയാണ് ഇതിനായി കഴിക്കേണ്ടത്, മുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ദഹനപ്രകൃയയെ കൂടുതൽ കാര്യക്ഷമമാക്കുകയും ശരീരത്തിൽ കൊഴുപ്പടിയുന്നതിനെ ചെറുക്കുകയും ചെയ്യുന്നു.
 
മുന്തിരിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. അണ്‍സാച്വറേറ്റഡ് കൊഴുപ്പാണ് ഇത് എന്നതിനാൽ ശരീരത്തിന് ദോഷകരമല്ല. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകൾ ആരോഗ്യകരമായി തന്നെ കൊഴുപ്പ് കുറക്കാൻ സഹായിക്കും. മാത്രമല്ല ഇത് സൌന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍