ഹൃദയപ്രശ്നത്തിന്റെ കാരണം നിങ്ങളുടെ ഉയരം!

ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (13:45 IST)
എല്ലാവര്‍ക്കും ഒരേ ഉയരമായിരിക്കണമെന്നില്ല. ചിലര്‍ക്ക് പൊക്കം കൂടിയിരിക്കാം, ചിലര്‍ക്കത് കുറഞ്ഞിരിക്കാം. മനുഷ്യര്‍ക്ക് ഉയരമെപ്പൊഴും ഒരു ചോദ്യചിഹ്നമാണ്. എന്തുകൊണ്ടാണ് മനുഷ്യർക്ക് ഓരോ ഉയരങ്ങൾ എന്ന് ചിന്തിച്ചിട്ടുണ്ടോ? 
 
മനുഷന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നത് നിരവധി ഹൊര്‍മ്മോണുകളാണ്. ഇതില്‍ പ്രധാനമായവ ഗ്രോത്ത് ഹോര്‍മോണും തൈറോയിഡ് ഹോര്‍മോണും ലൈംഗിക ഹോര്‍മോണുകളും ആണ്. ഗ്രോത്ത് ഹോര്‍മോണ്‍ നമ്മുടെ എല്ലുകളുടെ വളര്‍ച്ച നിലയ്ക്കുന്ന പ്രായത്തിലോ അതിനും മുമ്പോ അമിതമായി ഉത്പാദിപ്പിക്കപ്പെട്ടാല്‍ ഭീമാകാരമായ ഉയരമാകും ഫലം. ജൈജാന്റിസം എന്നാണ് ഈ അവസ്ഥയേ വൈദ്യ ശാസ്ത്രം വിളിക്കുന്നത്.
 
ഹൃദയപ്രശ്നങ്ങളും എല്ലുതേയ്മാനവും അമിത പൊക്കമുള്ളവരിൽ കണ്ടുവരുന്നു. അമിതമായ ഗ്രോത്ത് ഹോര്‍മോണ്‍ മൂലം ഹൃദയത്തിന്റെ മാംസപേശികള്‍ തടിക്കുകയും കാര്‍ഡിയോമയോപ്പതി എന്ന രോഗം ഉണ്ടാകുകയും ചെയ്യാം. കൂടാതെ ഇവരുടെ സന്ധികളിലെ കാര്‍ട്ടിലേജുകള്‍ അധികം വളരുകയും തേയ്മാനം കൂടുകയും ചെയ്യുന്നതുകൊണ്ട് ഇവര്‍ക്കു ഓസ്റ്റിയോആര്‍ത്രൈറ്റിസ് എന്ന രോഗം കൂടുതലായി കാണും.
 
ശരീരത്തിലെ അഡ്രിനല്‍ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന കോര്‍ട്ടിസോണ്‍ എന്ന ഹോര്‍മോണ്‍ വളരുന്ന പ്രായത്തില്‍ കൂടുതല്‍ ഉണ്ടായാല്‍ ഉയരത്തെ ബാധിക്കാം. കൂടാതെ പാരമ്പര്യവും ഉയരക്കുറവിന് പ്രധാന കാരണമാണ്.
 
ഡ്വാര്‍ഫിസം അഥവ കുള്ളത്വം രണ്ടു വിധമുണ്ട്. ഉടലിന്റെയും വളര്‍ച്ച സാധാരണ കുട്ടിയുടേതു പോലെയാണെങ്കില്‍ അതു പ്രോപ്പോഷനേറ്റ് ഡ്വാര്‍ഫിസമെന്നും കാലും കൈയും വളരെ നീളക്കുറവും തലയും മറ്റും സാധാരണനിലയിലാണെങ്കില്‍ അതിനെ ഡിസ്പ്രോപ്പോഷനേറ്റ് ഡ്വാര്‍ഫിസമെന്നും പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍