മഞ്ഞളിന് ധാരാളം ഗുണഫലങ്ങളുണ്ടെന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, മഞ്ഞളിന് മസ്തിഷ്കത്തെ ബാധിക്കുന്ന അല്‍ഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.
ആരോഗ്യമുള്ളവരില്‍ മസ്തിഷ്കത്തിലെ ഞരമ്പുകളിലെ കോശങ്ങളിലെ മാംസ്യങ്ങള്‍ പരസ്പരം ആശയങ്ങള്‍ കൈമാറുന്നുണ്ട്. അല്‍ഷിമേഴ്സ് രോഗികളില്‍ ഈ മാംസ്യങ്ങള്‍ അസാധാരണമാം വിധത്തില്‍ ഉണ്ടാകുന്നു. പക്ഷേ, ക്രമേണ ഞരമ്പുകളിലെ കോശങ്ങള്‍ നശിക്കുന്നതിലൂടെ ആശയങ്ങള്‍ കൈമാറാനുള്ള കഴിവ് നഷ്ടമാകുന്നുണ്ട്.