ജോലി സ്ഥലത്തെ അമിത സമ്മര്‍ദം ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ ?
തൊഴില്‍ സ്ഥലത്തെ സമ്മര്‍ദ്ദം ഭൂരിഭാഗം പേരെയും മാനസികമായും ശാരീരികമായും അലട്ടുന്ന പ്രശ്‌നമാണ്. ഉറക്കക്കുറവും സ്ട്രെസുമാണ് പലരെയും ബാധിക്കുക. ഈ അവസ്ഥ പലവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ജോലി സ്ഥലത്ത് നിന്നുമുണ്ടാകുന്ന അമിതമായ സമ്മര്‍ദ്ദം ഉറക്കമില്ലയ്മയ്‌ക്ക് കാരണമാകുന്നതിനൊപ്പം ഹൃദ്രോഗസാധ്യത മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തസമ്മര്‍ദം അധികമായിട്ടുള്ളവരില്‍ ഗുരുതരമായ പ്രശ്‌നങ്ങളാകും സംഭവിക്കുക.
ഉറക്കം ഇല്ലായ്മയും ജോലി ഭാരവും കൂടിയാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. ദേഷ്യം, വാശി, ക്ഷീണം എന്നിവയും ശക്തമാകും. പുരുഷന്മാരെ പോലെ സ്‌ത്രീകള്‍ക്കും ഈ അവസ്ഥ ബാധകമാണ്. സ്‌ത്രീകളെയാകും ഈ അവസ്ഥ കൂടുതലായി ബാധിക്കുക.