ആഹാരം കഴിച്ച ഉടന്‍ പുകവലിച്ചാല്‍!

ശ്രീനു എസ്
ചൊവ്വ, 25 ഓഗസ്റ്റ് 2020 (14:44 IST)
പുകവലിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമാണെന്ന് അറിയാത്തവരെല്ല പുകവലിക്കാര്‍. എന്നാലും പുകവലിക്കുന്നവര്‍ക്ക് വ്യത്യസ്ത തരം ശീലങ്ങളാണ് ഉള്ളത്. പുകവലിക്കാന്‍ ഓരോരുത്തര്‍ക്കും പ്രത്യേകിച്ച് സമയം ഉണ്ട്. ബാത്ത് റൂമില്‍ പോകുന്നതിന് മുന്‍പ്, ആഹാരത്തിനു ശേഷം, ടെന്‍ഷന്‍ വരുമ്പോള്‍, ചായകുടിക്കുമ്പോള്‍ ഇങ്ങനെ പോകുന്നു സിഗരറ്റുവലിക്കാരുടെ ഹോബികള്‍.
 
എന്നാല്‍ ആഹാരത്തിനു ശേഷം സിഗരറ്റുവലിക്കുന്നത് അത്ര നല്ലകാര്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്തത്തില്‍ കലരുകയും ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. കൂടാതെ ഇത് ആമാശയത്തില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതിനും കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article