അത്താഴം ഉപേക്ഷിച്ചുള്ള ഉറക്കത്തിലൂടെ ശരീരഭാരം കുറയുമോ ?

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (19:27 IST)
ഉറക്കം കുറഞ്ഞാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കും അറിയാവുന്നതാണ്. ശരീരികവും മാനസികവുമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് നല്ല ഉറക്കം. ഇതുപോലെ തന്നെയാണ് അത്താഴം കഴിക്കാതെയുള്ള ഉറക്കവും.

ശരീരഭാരം കുറയ്‌ക്കാന്‍ എന്ന പേരില്‍ രാത്രിയില്‍ ഒന്നും കഴിക്കാതെ ഉറങ്ങുന്നവരുണ്ട്. ആരോഗ്യത്തെ നശിപ്പിക്കുന്ന രീതിയാണിതെന്ന് അറിയാതെയാണ് പലരും ഇത് പിന്തുടരുന്നത്.

ഭക്ഷണം കഴിക്കാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറക്കം നഷ്‌ടമാകും. ശരീരത്തിലെ മെറ്റബോളിക് റേറ്റ് കുറയുകയും ശരീരം അമിതമായി തടിക്കുകയും ചെയ്യും. ഒഴിഞ്ഞ വയറുമയി സ്ഥിരമായി ഉറങ്ങുന്നതോടെ അടുത്ത ദിവസം പ്രവര്‍ത്തിക്കാനുള്ള ആരോഗ്യം നഷ്‌ടമാകും.

7 - 9 മണിക്കൂര്‍ നേരമാണ് ഒരാള്‍ക്ക് ആവശ്യത്തിനുള്ള ഉറക്കം വേണ്ടത്. എന്നാല്‍ വിശപ്പ് സഹിക്കാന്‍ കഴിയാതെ ഉറക്കം നഷ്‌ടപ്പെടുന്നത് പതിവാണ്. മാനസിക സമ്മര്‍ദ്ദം, ടെന്‍ഷന്‍, ക്ഷീണം, പിരിമുറുക്കം എന്നിവയ്‌ക്കും ഉറക്കമില്ലായ്‌മ കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article