ബ്രേക്ക് ഫാ‍സ്‌റ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട രണ്ട് ഭക്ഷണങ്ങള്‍

Webdunia
ശനി, 1 ജൂണ്‍ 2019 (20:03 IST)
ശരീരത്തിന്റെ പ്രവര്‍ത്തനത്തിനും ആരോഗ്യത്തിനും അനിവാര്യമാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കുന്നത് ഈ ഭക്ഷണത്തില്‍ നിന്നാണ്. പോഷക സമ്പന്നമായ ആഹാരങ്ങള്‍ രാവിലെ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

പ്രഭാത ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ റൈബോഫ്‌ളാവിന്‍, വിറ്റാമിന്‍ ബി 2 എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുന്നു. 3 മുട്ടയില്‍ 20 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ തൈര് രാവിലെ കഴിക്കുന്നത് ഉത്തമമാണ്. ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ തൈര് കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ ഫോസ്ഫറസിനെ ആഗീരണം ചെയ്യാനും സഹായിക്കുന്നു. തൈര് കോശജ്വലന ലക്ഷണങ്ങള്‍ കുറയ്ക്കുകയും ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കും.

വിശപ്പ് കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും തൈര് സഹായിക്കും. ശരീരത്തിന് തണുപ്പ് പകരാനും ഊര്‍ജം നിലനിര്‍ത്താനും തൈര് ഉത്തമമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article