പലവിധ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കുന്ന കരിങ്കോഴിയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ് ഉയര്‍ന്ന തോതില്‍ അയേണും പ്രോട്ടീനും അടങ്ങിയ കരിങ്കോഴി.
കരിങ്കോഴിയുടെ മുട്ടയും മാംസവും ആരോഗ്യ പ്രധമാണ്. ജീവകങ്ങളായ ബി1, ബി2, ബി6, ബി12, സി, ഇ, നിയാസിന്‍ കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, നിക്കോട്ടിനിക്ക് ആസിഡ് എന്നിവ ഇവയുടെ ഇറച്ചിയില്‍ അടങ്ങിയിട്ടുണ്ട്.
നാഡീ തളര്‍ച്ച, വൃക്കരോഗങ്ങള്‍, തലവേദന, വന്ധ്യത എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഔഷധമായി പൊലും കരുതാവുന്നതാണ് കരിങ്കോഴി. ഇവയുടെ ഇറച്ചിയില്‍ പ്രോട്ടീന്‍ 25 ശതമാനമാണുള്ളത്. കൊഴുപ്പ് 0.73 മുതല്‍ 1.03 ശതമാനം വരെയും അടങ്ങിയിരിക്കുന്നു. അമിനോ ആസിഡുകളും ഹോര്‍മോണുകളും കൂടുതലാണ്.
കരിങ്കോഴി പതിവാക്കുന്നത് കൊളസ്ട്രേള്‍ കുറയ്‌ക്കാനും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും സഹായിക്കും. ഇവയുടെ ഇറച്ചി ലൈംഗികാസക്തി കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്‌ക്കാനും ഗര്‍ഭം അലസാതിരിക്കാനും കരിങ്കോഴിയുടെ മാംസം നല്‍കാവുന്നതാണ്.